India - 2025
ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര കത്തോലിക്ക സഭയുടെ സ്വീകരണം
പ്രവാചകശബ്ദം 22-03-2022 - Tuesday
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഭിഷിക്തനായ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിഭദ്രാസന ത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന നോ കാല വൈദിക-സന്യസ്ത സമ്മേള നത്തിൽ മലങ്കരകത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ ആർച്ച് ബിഷപ്പിനെ സ്വീകരിച്ചു. അനുമോദനയോഗത്തിനു ശേഷം ഡോ.തോമസ് ജെ. നെറ്റോയ്ക്ക് മേജർ അതിഭദ്രാസനത്തിന്റെ ഉപഹാരം സമർപ്പിച്ചു.
വികാരി ജനറാൾമാരായ മോൺ,ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ മോൺ,ഡോ. വർക്കി ആറ്റുപുറത്ത്, ബഥനി നവജീവൻ പ്രൊവിൻഷൽ ഡോ. മാത്യു ജേക്കബ് തിരുവാലിൽ, മേരിമക്കൾ സന്യാസിനി സമൂഹം തിരുവനന്തപുരം പ്രോവിൻ ഷൽ സിസ്റ്റർ അഞ്ജലി തെരേസ് ഡിഎം, സുവിശേഷസംഘം അസിസ്റ്റന്റ് സെക്രട്ടറി സിസ്റ്റർ ഡോ. മേരി പ്രസാദ് ഡിഎം. എന്നിവർ പ്രസംഗിച്ചു.