India - 2025

ചങ്ങനാശേരി അതിരൂപതയിലും പ്രോലൈഫ് ദിനാചരണം

പ്രവാചകശബ്ദം 24-03-2022 - Thursday

ചങ്ങനാശേരി: ഗർഭപാത്രത്തിൽ വച്ച് കൊല്ലപ്പെടുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ അനുസ്മരിക്കുന്നതിന് ചങ്ങനാശേരി അതിരൂപതയിലും നാളെ പ്രോലൈഫ് ദിനാചരണം. അതിരൂപത ജീവൻ ജ്യോതിസ് പ്രോലൈഫ് സെല്ലിന്റെ നേതൃത്വത്തിലാണ് പ്രോലൈഫ് ദിനാചരണം നടത്തുന്നത്. രാവിലെ 9.30 മുതൽ പ്രോലൈഫ് ജപമാലയും ദിവ്യകാരുണ്യ ആരാധനയും ദൈവവ ചനപ്രഘോഷണവും വിശുദ്ധ കുർബാനയും വിശുദ്ധ ജിയന്നയുടെ മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും. ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പ്രോലൈഫ് സന്ദേശം നൽകും. ഫാ. ആന്റണി തട്ടശേരി വചനസന്ദേശം നൽകി ദിവ്യകാരുണ്യ ആരാധന നയിക്കും. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, പ്രോലൈഫ് ഇൻചാർജ് ഫാ. ടിജോ പുത്തൻപറമ്പിൽ എന്നിവർ വിശുദ്ധകുർബാനയ്ക്കു മുഖ്യകാര്‍മ്മികത്വം വഹിക്കും.

More Archives >>

Page 1 of 451