India - 2025

കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു

28-03-2022 - Monday

ആലപ്പുഴ: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിച്ച് കുടുംബങ്ങളെ ശക്തിപ്പെടുത്തുന്നതിന് കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന് വലിയ പങ്കുണ്ടെന്ന് മന്ത്രി ആന്റണി രാജു. കുടുംബ വര്‍ഷാചരണത്തിന്റെ ഭാഗമായി കെആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍ നിന്നു ള്ള കുടുംബങ്ങളുടെ സംഗമം അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി അധ്യക്ഷത വഹിച്ചു. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.

കുടംബങ്ങള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ മാതൃകയാക്കേണ്ടത് ദൈവഹിതം നിറവേറ്റാന്‍ മുന്നില്‍ നിന്ന് നസ്രത്തിലെ തിരുക്കുടുംബത്തെയാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി. മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് മുഖ്യ പ്രാഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. എ.ആര്‍. ജോണ്‍ സ്വാഗതവും ആലപ്പുഴ രൂപത കുടുംബ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കൊടിയനാട് നന്ദി യും അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന സെമിനാറിന് ഡോ. മാമന്‍ പി. ചെറിയാന്‍ നേതൃത്വം നല്‍കി. അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയു ടെ മുഖ്യകാര്‍മികത്വത്തില്‍ ബിഷപ്പുമാര്‍ ദിവ്യബലിയര്‍പ്പിച്ചു. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനസന്ദേശം നല്‍കി. ഉച്ചയ്ക്കുശേഷം ദമ്പതികള്‍ക്കായി നടന്ന സെമിനാറിന് ബിഷപ്പ് ഡോ. ജെയിംസ് ആ നാപറമ്പില്‍ നേത്യത്വം നല്‍കി. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷ പ് ഡോ. ആര്‍. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ അധ്യക്ഷത വഹിച്ചു.

കൃഷി മന്ത്രി പി. പ്രസാദ് പ്രസംഗിച്ചു. ഫമീലിയ കുടുംബമാസികയുടെ പ്രകാശനം പുനലൂര്‍ ബിഷപ് ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിച്ചു. കൗണ്‍സി ഡയറക്ടറി പ്രകാശനം ആലപ്പുഴ രൂപതാ മുന്‍ ബിഷപ്പ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ നിര്‍വഹിച്ചു. വലിയ കുടുംബങ്ങളെ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല ആദരിച്ചു.

More Archives >>

Page 1 of 451