News - 2025
ഫ്രാന്‍സിസ് പാപ്പ ഉടന്‍ യുക്രൈന്‍ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയില്‍ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്
പ്രവാചകശബ്ദം 05-04-2022 - Tuesday
കീവ്: ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ ഉടന്‍ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. ഞായറാഴ്ച മാൾട്ടയിലേക്കുള്ള തന്റെ യാത്രയിൽ ഫ്രാന്‍സിസ് പാപ്പ നടത്തിയ യുക്രൈന്‍ സന്ദര്‍ശനം സംബന്ധിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നു പാപ്പ പറഞ്ഞിരിന്നു. പാപ്പ എത്രയും വേഗം യുക്രൈനിലേക്ക് വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
പ്രാദേശിക കത്തോലിക്കാ സഭയും സർക്കാർ ഉദ്യോഗസ്ഥരും പരിശുദ്ധ പിതാവിന്റെ യുക്രൈനിലേക്കുള്ള സന്ദർശനം ഉറപ്പാക്കാൻ പ്രവർത്തിച്ചു വരികയാണെന്ന് ഏപ്രിൽ 4-ന് മേജർ ആർച്ച് ബിഷപ്പിന്റെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഫ്രാൻസിസ് മാർപാപ്പ യാത്രയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് യുക്രൈനിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസ് പറഞ്ഞിരിന്നു. പൂർണ്ണ തോതിലുള്ള റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത നിലനില്‍ക്കുന്നതായി കണ്ടെത്തലുണ്ട്.
മാർച്ച് 22 ന് നടത്തിയ ഫോൺ സംഭാഷണത്തിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചിരിന്നു. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ യുക്രൈനില്‍, പ്രധാനമായും ഈസ്റ്റേണ്‍ ഓർത്തഡോക്സ് വിശ്വാസികളാണുള്ളത്. രാജ്യത്തു യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ അംഗങ്ങളും ലാറ്റിൻ, റുഥേനിയൻ, അർമേനിയൻ കത്തോലിക്കരും അടങ്ങുന്ന വിശ്വാസി സമൂഹവുമുണ്ട്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക