India - 2025
സ്ഥാനാർത്ഥിയെ നിശ്ചയിച്ചതില്‍ സഭയ്ക്കു യാതൊരു ബന്ധവുമില്ല: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
പ്രവാചകശബ്ദം 06-05-2022 - Friday
കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയ്ക്കു യാതൊരു അടിസ്ഥാനവുമില്ലായെന്ന് സീറോ മലബാര്‍ സഭ. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമീപിക്കുമെന്നു ഉറപ്പാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പ്രസ്താവനയില്‍ അറിയിച്ചു.