India - 2025
അപ്പസ്തോലിക് ന്യൂൺഷ്യോ ഇന്ന് കേരളത്തില്‍
പ്രവാചകശബ്ദം 28-05-2022 - Saturday
കൊച്ചി: ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി ഇന്നു വൈകുന്നേരം നാലിന് ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിൽ സന്ദർശനം നടത്തും. നാളെ രാവിലെ ഒമ്പതിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. 11 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലും വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിലും തുടർന്ന് വരാപ്പുഴ മൗണ്ട് കാർമൽ സെന്റ് ജോസഫ് ബസിലിക്കയിലും ദൈവദാസി മദർ ഏലീശ്വയുടെ വരാപ്പുഴയിലുള്ള സ്മൃതിമന്ദിരത്തിലും സന്ദർശനം നടത്തും.
വല്ലാർപാടത്തു വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു വൈകുന്നേരം നാലിന് വല്ലാർപാടം ബസിലിക്കയിലെത്തുന്ന നൂൺഷ്യോയ്ക്ക് റോസറി പാർക്കിലെ മംഗള കവാടത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം ഊഷ്മള സ്വീകരണം നൽകും. 4.30 ന് ബസിലിക്കയി ൽ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പണം നടക്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും തിരുക്കർമങ്ങളിൽ പങ്കുചേരും, ദിവ്യബ ലിക്കുശേഷം വല്ലാർപാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ നൂൺഷ്യോ പ്രകാശനം ചെയ്യും.
നൂൺഷ്യോയെ വരവേൽക്കാൻ ഇടവകയിലെ പാരിഷ് കൗൺസിൽ, കുടുംബ യൂണിറ്റ് കേന്ദ്ര നിർവാഹക സമിതി, ഭക്തസംഘടനാ പ്രതിനിധികൾ എന്നിവ ർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി റെക്ടർ ഡോ. ആന്റണി വാലുങ്കൽ സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ അറിയിച്ചു.