Youth Zone - 2022

കുഞ്ഞുങ്ങൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്ത്: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 11-06-2022 - Saturday

വത്തിക്കാന്‍ സിറ്റി: വിവാഹത്തിൽ അടിത്തറയുള്ള കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനകോശമെന്നും കുഞ്ഞുങ്ങൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണെന്നും ഫ്രാന്‍സിസ് പാപ്പ. യൂറോപ്പിലെ കത്തോലിക്ക കുടുംബ സംഘങ്ങളുടെ സംയുക്ത സമിതിയായ 'ഫെഡറേഷൻ ഓഫ് കാത്തലിക് ഫാമിലി അസോസിയേഷൻസ് ഇൻ യൂറോപ്പി'ന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂടികാഴ്ചയിൽ സന്ദേശം നൽകുകയായിരിന്നു പാപ്പ. കുടുംബങ്ങളുടെ വളർച്ചയിലുള്ള തടസ്സങ്ങൾ നീക്കാനും കുടുംബങ്ങൾ എല്ലാവർക്കും സ്വാഭാവികവും നിഷേധാത്മകവുമല്ലാത്ത സൽഫലം നൽകുന്ന ഒരു പൊതു നന്മയാണ് എന്നതിനെ തിരിച്ചറിയാനും രാഷ്ട്രങ്ങൾക്ക് ചുമതലയുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികൾക്കുമെതിരായ വിവേചനത്തിനെതിരെയും താഴ്ന്ന ജനനനിരക്ക്, പ്രായമായവരോടുള്ള അവഗണന, അശ്ലീലതയുടെ ശാപം തുടങ്ങിയ വിവിധ വിഷയങ്ങളിലും പാപ്പ മുന്നറിയിപ്പു നൽകി.

റഷ്യ - യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ കുടുംബങ്ങൾ ദുരന്ത പൂർണ്ണമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതിൽ പാപ്പ ഖേദം പ്രകടിപ്പിച്ചു. കുടുംബങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലായെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പ, പോളണ്ടിലും, ലിത്വാനിയ, ഹംഗറി എന്നിവിടങ്ങളിലും അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന കുടുംബങ്ങളെയും കുടുംബശൃംഖലകളേയും അഭിനന്ദിക്കുകയും ചെയ്തു. അൽമായരും കുടുംബങ്ങളും കുടുംബങ്ങളെ പിൻതുടരുന്ന പ്രവർത്തനങ്ങളോടുള്ള തുറവിയുള്ള നിലപാട് യൂറോപ്പിലും, അതിനു പുറത്തുമുള്ള, പ്രാദേശിക സഭകളിൽ അടിയന്തിരമായി ആവശ്യമാണെന്ന്‍ പാപ്പ ഓര്‍മ്മപ്പെടുത്തി.

അശ്ലീലത അന്തസ്സിനും പൊതുജനാരോഗ്യത്തിനും നേരെയുള്ള ശാശ്വതമായ അക്രമമാണെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ഓണ്‍ലൈന്‍ മുഖാന്തിരം എല്ലായിടത്തും വ്യാപിക്കുന്ന അശ്ലീലതയുടെ വിപത്ത്, സ്ത്രീകളുടെയും പുരുഷൻമാരുടേയും അന്തസ്സിന് മേലുള്ള ശാശ്വതമായ ആക്രമണമായി മനസിലാക്കി അപലപിക്കപ്പെടണം. ഇത് കുട്ടികളെ സംരക്ഷിക്കുന്നതിൽ മാത്രമല്ല - അശ്ലീലത പൊതുജനാരോഗ്യത്തിനു തന്നെ ഒരു ഭീഷണിയാണെന്ന്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരികളുടെയും നമ്മുടെ ഓരോരുത്തരുടേയും അടിയന്തിരമായ ഉത്തരവാദിത്വമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നവരെ പ്രത്യേകം ആശീർവദിക്കുകയും തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തുക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ വാക്കുകള്‍ ചുരുക്കിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »