India - 2025
ബഫർസോൺ: കെസിവൈഎം പ്രതിഷേധ റാലിയില്‍ ജനരോഷം ആളിപ്പടര്‍ന്നു
പ്രവാചകശബ്ദം 14-06-2022 - Tuesday
സുൽത്താൻ ബത്തേരി: ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബത്തേരിയിൽ വൈദികരും സന്യസ്തരും അടക്കം ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി നടത്തി. വയനാട് എക്യുമെനിക്കൽ ഫോറം, എംസിവൈഎം ബത്തേരി രൂപത, എകെസിസി, മിഷൻലീഗ്, മാതൃവേദി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു റാലി. ജസംഘടനകളു പതാകകളുമേന്തി നടത്തിയ റാലിയിൽ നിശ്ചല ദൃശ്യവും അണിചേർന്നു. ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി സ്വതന്ത്ര മൈതാനിയിലേക്ക് ആയിരിന്നു.
ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്നും ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കുകയില്ലെന്നും പ്രഖ്യാപിച്ച റാലി അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതായി അസംപ്ഷൻ ജംഗ്ഷനിൽ തലശേരി ആർച്ച് ബിഷപ്പ് ഡോ.മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഫാ.എ.ടി ബേബി, ഫാ.പോൾ ആൻഡ്രൂസ്, കെ സിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറക്കൽ, ജനറൽ സെക്രട്ടറി ഡെറി ൻ കൊട്ടാരത്തിൽ, കോ-ഓർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, വിൻസന്റ് വട്ടപ്പറ മ്പിൽ, ആൻമേരി കൈനിക്കൽ എന്നിവർ മുൻനിരയിൽ അണിനിരുന്നു.