India - 2025
നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല: പാലായില്‍ നാളെ സമാധാന സന്ദേശ റാലി
പ്രവാചകശബ്ദം 09-06-2022 - Thursday
പാലാ: ഭീകരതയുടെ കരങ്ങൾ കൊണ്ട് ഭീരുത്വം കാട്ടുന്നവർ, മനുഷ്യജീവന് പുല്ലുവില നല്കി കൊന്നൊടുക്കുമ്പോൾ, ലോക സമാധാന സന്ദേശവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ സമാധാന സന്ദേശ റാലി. പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലാണ് റാലി നടത്തുന്നത്. കെസിവൈഎം പാലാ രൂപതയുടെ ആതിഥേയത്വത്തിൽ നടക്കുന്ന റാലി നാളെ ജൂൺ 10 വെള്ളിയാഴ്ച വൈകുന്നേരം 5.30നു റാലി നടക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.