India - 2025

വികലമായ മദ്യനയത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രതിഷേധ റാലി 26ന്

പ്രവാചകശബ്ദം 10-06-2022 - Friday

കൊച്ചി: വികലമായ മദ്യനയത്തിനെതിരെ ആഗോളലഹരി വിരുദ്ധദിനമായ 26ന് പ്രതിഷേധ സദസുകളും റാലികളും സംഘടിപ്പിക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, സംസ്ഥാന വക്താവ് അഡ്വ. ചാർളി പോൾ എന്നിവർ അറിയിച്ചു. വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രതിഷേധ സദസ് നടത്തുക. കേരളത്തിലെ 35 രൂപതകളിലും ആക്ഷൻ സമിതികൾ രൂപീകരിച്ച് പ്രതിഷേധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കെസിബിസി മദ്യവിരുദ്ധ സമിതിയുടെ 23-ാമത് സംസ്ഥാന വാർഷികവും ജനറൽ ബോഡിയും പാലാരിവട്ടം പിഒസിയിൽ 14ന് രാവിലെ 10ന് ആരംഭിക്കും. സംസ്ഥാന ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

More Archives >>

Page 1 of 462