India - 2025

കലാപ കലുഷിതമാക്കുന്ന സമരങ്ങളിൽ നിന്നു പിന്‍മാറണം: കെആർഎൽസിസി

പ്രവാചക ശബ്ദം 16-06-2022 - Thursday

കൊച്ചി: കേരളത്തെ കലാപകലുഷിതമാക്കുന്ന സമരങ്ങളിൽ നിന്നും പ്രതിരോധങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾ പിന്മാറണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ന്യായമായവിധം രാഷ്ട്രീയ ആവശ്യങ്ങൾ ഉയർത്താനും അവ ചർച്ച ചെയ്യാനും രാഷ്ട്രീ യ പാർട്ടികൾക്ക് അവകാശമുണ്ട്. അവയോട് സഹിഷ്ണുതയോടെ പ്രതികരിക്കാൻ മറുപക്ഷത്തിനു കഴിയുന്നതാണ് ജനാധിപത്യം. അവിടെ അധികാരത്തിന്റെ ധാർഷ്ട്യവും സംഘശക്തിയുടെ അപകടകര മായ പ്രകടനവും ആശാസ്യമല്ല. അണികളെ പ്രകോപിപ്പിക്കുകയല്ല നേതൃത്വത്തിന്റെ ദൗത്യം; അവരെ ശാന്തരാക്കുക. യാണ്. നേതാക്കൾ സംയമനം പാലിക്കണം. രാഷ്ട്രീയത്തെ ജനങ്ങൾ വെറുത്തു പോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കരുതെന്ന് എല്ലാ കക്ഷികളും തിരിച്ചറിയണമെന്നും കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ട റി ഫാ. തോമസ് തറയിൽ എന്നിവർ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 464