India - 2025
മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ
പ്രവാചകശബ്ദം 28-06-2022 - Tuesday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസൻ മാർ ഈവാനിയോസിന്റെ 69-ാം ഓർമപ്പെരുന്നാൾ ജൂലൈ ഒന്നു മുതൽ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. ജൂലൈ ഒന്നിന് വൈകുന്നേരം 4.30ന് നവീകരിച്ച കബർ ചാപ്പലിന്റെ കൂദാശയ്ക്കും വി ശുദ്ധ കുർബാനയ്ക്കും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും. \തുടർന്നു വരുന്ന ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്ക്കാരവും വിശുദ്ധ കുർബാനയും കബറിൽ പ്രാർത്ഥനയും നടക്കും. സമാപന ദിവസമായ 15ന് രാവിലെ എട്ടിന് ശുശ്രൂഷകൾ ആരംഭിക്കും. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും.