India - 2024

മോൺ. ആന്റണി കാക്കനാട്ടിന്റെയും മോൺ. മാത്യു മനകരക്കാവിലിന്റെയും മെത്രാഭിഷേകം 15ന്

06-07-2022 - Wednesday

തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയിൽ പുതിയതായി നിയമിതരായ മോൺ. ആന്റണി കാക്കനാട്ട് റമ്പാനും മോൺ. മാത്യു മനകരക്കാവിൽ റമ്പാനും 15ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ചടങ്ങിൽ മെത്രാന്മാരായി അഭിഷിക്തരാകും. ദൈവദാസൻ മാർ ഈവാനിയോസിന്റെ ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ദിവ്യബലിമധ്യേയാണ് ഇരുവരും മെത്രാന്മാരായി അഭിഷിക്തരാകുന്നത്. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും.

സീറോ മലബാർ, ലത്തീൻ സഭകളിലെ മെത്രാന്മാരും മറ്റ് കതസ്തവ സഭകളിലെ മെത്രാന്മാരും ചടങ്ങിൽ സംബന്ധിക്കും. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നൽകും. സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോ പോൾ ഡോ ജിറെല്ലി, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ എന്നിവർ അനുഗ്രഹ സന്ദേശങ്ങൾ നൽകും.


Related Articles »