Purgatory to Heaven. - July 2024

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ശക്തമായ മാര്‍ഗ്ഗം.....!

സ്വന്തം ലേഖകന്‍ 11-07-2023 - Tuesday

“എന്നാല്‍ ഒരു സമരിയാക്കാരന്‍ യാത്രാമധ്യേ അവന്‍ കിടന്ന സ്ഥലത്ത് വന്നു. അവനെ കണ്ട് മനസ്സലിഞ്ഞ് അടുത്ത് ചെന്ന് എണ്ണയും വീഞ്ഞും ഒഴിച്ച് അവനെ മുറിവുകള്‍ വെച്ച് കെട്ടി, തന്റെ കഴുതയുടെ പുറകില്‍ കയറ്റി ഒരു സത്രത്തില്‍ കൊണ്ട് ചെന്ന് പരിചരിച്ചു” (ലൂക്കാ 10:33-34).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-11

"പുണ്യം സമ്പാദിക്കുന്ന കാര്യത്തില്‍ നമുക്ക് കൂടുതല്‍ ആവേശഭരിതരാകാം. ശുദ്ധീകരണസ്ഥലത്തു വേദനയനുഭവിക്കുന്ന പ്രിയപ്പെട്ടവരെ നമുക്ക് ഓര്‍മ്മിക്കാം. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ നാം ക്ഷീണിച്ചു വലയുമ്പോള്‍, ക്ഷമയോടും സമാധാനത്തോടും കൂടി തങ്ങളുടെ സഹനങ്ങള്‍ അനുഭവിക്കുന്ന ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെക്കുറിച്ച് ചിന്തിക്കുന്നത് ഏറെ നല്ലതാണ്; സഹനമനുഭവിക്കുന്ന ശുദ്ധീകരണാത്മാക്കളോട് ഒരു നല്ല സമരിയാക്കാരനെപോലെ നാം പെരുമാറേണ്ടിയിരിക്കുന്നു. നമുക്ക് അവര്‍ക്ക് ആശ്വാസം പകരാം. അമൂല്യമായ നമ്മുടെ പ്രാര്‍ത്ഥനകള്‍ വഴി നമുക്ക് അവരുടെ സഹനങ്ങളില്‍ കുറവ് വരുത്തുവാന്‍ നമുക്ക് ശ്രമിക്കാം."

( ‘ലിറ്റില്‍ കമ്പനി ഓഫ് മേരി സിസ്റ്റേഴ്സ്’ എന്ന സഭയുടെ സ്ഥാപകയും ഗ്രന്ഥ രചയിതാവുമായ മദര്‍ മേരി പോര്‍ട്ടറുടെ വാക്കുകള്‍).

വിചിന്തനം:

ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള ഒരു ശക്തമായ മാര്‍ഗ്ഗം പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിക്കുക എന്നതാണ്. ദൈവം പരിശുദ്ധ മറിയത്തിന്റെമേല്‍ ഏല്‍പ്പിച്ചിരിക്കുന്ന രക്ഷാകരമായ ശക്തി ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുടെ മേല്‍ ചൊരിയുവാന്‍ പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »