India - 2025
വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണയില്‍ മുട്ടുചിറ പള്ളി
പ്രവാചകശബ്ദം 28-07-2022 - Thursday
മുട്ടുചിറ: വിശുദ്ധ അൽഫോൻസാമ്മ സൈര്യലേപനം സ്വീകരിച്ചതും വേദപാഠവും മറ്റു ആത്മീയ തിരുകർമങ്ങൾ നിർവഹിച്ചിരുന്നതുമായ മുട്ടുചിറ ഫൊറോന പള്ളിയില്‍ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ഏറെ പ്രസിദ്ധമാണ് മുട്ടുചിറ പള്ളി. അന്നക്കുട്ടി ഭരണങ്ങാനം ക്ലാരമഠത്തിലെ മദർ ഉർശുലാമ്മയെ കാണുന്നതും മഠത്തിൽ ചേരാൻ തീരുമാനിക്കുന്നതുമെല്ലാം മുട്ടുചിറ പള്ളിയിൽവെച്ചായിരുന്നു.
വിശുദ്ധയുടെ നിരവധി പ്രാർഥനാ നിമിഷങ്ങൾക്കു വേദിയായ മുട്ടുചിറ പള്ളിയിൽ തിരുനാളിനോടുനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് തിരുനാൾ കുർബാന, തുടർന്ന് വിശുദ്ധ നടന്നിരുന്ന വഴിയിലൂടെ അൽഫോൻസ ഭവനിലേക്ക് (മുരിക്കൻ തറവാട്) ജ പമാല പ്രദക്ഷിണം നടത്തും. തുടർന്ന് അൽഫോൻസാ ഭവനിൽ ലദീഞ്ഞും തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. ഇവിടുത്തെ തിരുക്കർമങ്ങൾ സമാപിച്ചശേഷം പ്രദക്ഷിണം തിരികെ ദേവാലയത്തിലെത്തി സമാപിക്കും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക