India - 2025

വനം മന്ത്രിക്കു കത്തോലിക്ക കോൺഗ്രസ് നിവേദനം നല്‍കി

പ്രവാചകശബ്ദം 24-07-2022 - Sunday

കൊച്ചി: ബഫർ സോൺ, വന്യജീവി ആക്രമണ പ്രശ്നങ്ങളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടു വനം മന്ത്രി എ.കെ.ശശീന്ദ്രനു കത്തോലിക്ക കോൺഗ്രസ് നിവേദനം നല്‍കി. മലയോര മേഖലയിലെ കർഷകരോടുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംസ്കാര കേരളത്തിന് അപമാനകരമാണെന്നും, ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ മന്ത്രി കർശന നിർദേശം നൽകണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ജേക്കബ് നിക്കോളാസ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

More Archives >>

Page 1 of 471