India - 2025
ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ തീയറ്ററില്‍ എത്തിച്ച വിക്ടർ എബ്രഹാമിന് ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം
പ്രവാചകശബ്ദം 23-07-2022 - Saturday
ഒഡീഷയിലെ ആദിവാസി മേഖലകളിലെ പാവപ്പെട്ടവർക്ക് വൈദ്യ സഹായം ലഭ്യമാക്കാൻ ജീവിതം സമര്‍പ്പിച്ചതിന്റെ പേരിൽ ഹൈന്ദവ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ഓസ്‌ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതകഥ തീയറ്ററില്‍ എത്തിച്ച 'ദ ലീസ്റ്റ് ഓഫ് ദീസ്' സിനിമയുടെ നിര്‍മ്മാതാവ് വിക്ടർ എബ്രഹാമിന് മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറൽ ഫോറം പുരസ്കാരം. ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. സിനിമ വഴി കാരുണ്യത്തെയും സഹനത്തിന്റെയും ക്ഷമയുടെയും സന്ദേശം പ്രേക്ഷകമനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ.സി.വി, വടവന, സെക്രട്ടറി അച്ചൻകുഞ്ഞ് ഇളംതൂർ എന്നിവർ അറിയിച്ചു.
ഗ്രഹാം സ്റ്റെയിന്‍സിന്റെ സംഭവത്തിന്റെ കാണാപ്പുറങ്ങൾ യാഥാർഥ്യങ്ങളായി അഭ്രപാളികളിൽ എത്തിച്ച വിക്ടർ എബ്രഹാമിന്റെ സ്റ്റെയിൻസ് ചലച്ചിത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. ഇംഗ്ലീഷിൽ ആദ്യം റിലീസായ ചിത്രം പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി. 500 കലാകാരന്മാരുടെ 5 വർഷത്തെ പ്രയത്നത്തിന് ഒടുവിലാണ് ചലച്ചിത്രം 2019-ല്‍ തീയറ്ററുകളില്‍ എത്തിച്ചത്. പ്രശസ്ത ബോളിവുഡ് താരം സ്റ്റീഫൻ ബാൾഡ് വിന്നാണ് ഗ്രഹാം സ്റ്റെയിൻസിന്റെ വേഷം കൈക്കാര്യം ചെയ്തത്. ക്രിസ്തു വിശ്വാസത്തെ വേറിട്ട തലത്തില്‍ അവതരിപ്പിച്ചു അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധ നേടിയ 'പന്ത്രണ്ട്' സിനിമയുടെ നിര്‍മ്മാതാവും വിക്ടർ എബ്രഹാമായിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക