India - 2025

അർണോസ് പാതിരിയുടെ സംസ്കൃത വ്യാകരണ ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ കാലടി സർവകലാശാല

പ്രവാചകശബ്ദം 26-07-2022 - Tuesday

കാലടി: ആധുനിക കേരളത്തിന്റെ സാംസ്കാരിക സാഹിത്യമേഖലകളിൽ ഏറെ സംഭാവനകൾ നൽകിയിട്ടുള്ള ജർമൻ ജെസ്യൂട്ട് വൈദികനായ അർണോസ് പാതിരിയുടെ (ജോഹാൻ ഏ ണസ്റ്റ് ഹാൻഡൻ) സംസ്കൃത വ്യാകരണ ഗ്രന്ഥമായ ഗ്രമാറ്റിക്ക ഗ്രന്ഥാണിക്ക കാലടി സംസ്കൃത സർവകലാശാല പ്രസിദ്ധീകരിക്കുന്നു. 300 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന വ്യാകരണ ഗ്രന്ഥത്തിന്റെ കൈയെഴുത്തു പ്രതി, 2010 ൽ റോമിലെ കാർമലൈറ്റ് ലൈബ്രറിയിൽ നിന്നാണു കണ്ടെടുത്തത്.

പിന്നീട് ജർമൻ ഭാഷയിൽ അവിടത്തെ യൂണിവേഴ്സിറ്റി ഇ ബുക്കായി പുസ്തകം പ്രസിദ്ധീകരിച്ചിരുന്നെന്നു വേലൂരിലെ അർണോസ് പാതിരി അക്കാദമി ഡയറക്ടർ ഫാ. ജോർജ് തേനാടികുളം പറഞ്ഞു. സംസ്കൃതം, ലാറ്റിൻ, ഇംഗ്ലീഷ്, മലയാളം എന്നീ നാല് ഭാഷക ൾ സംയോജിപ്പിച്ചു പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാനാണ് സർവകലാശാല ആ ലോചിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ പറഞ്ഞു.

More Archives >>

Page 1 of 471