India - 2025

കുടമാളൂർ പള്ളിയില്‍ അൽഫോൻസ നാമധാരികളുടെ സംഗമം ഇന്ന്

പ്രവാചകശബ്ദം 28-07-2022 - Thursday

കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ പ്രധാന തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം 4.30ന് അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തും. ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിനു വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന. തുടർന്നു പ്രദക്ഷിണം, നേർച്ചവിതരണം. തിരുനാളിന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യ സ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശേരി എന്നിവർ നേതൃത്വം നൽകും.

എഡി 1125ൽ ചെമ്പകശ്ശേരി രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലാണു കുടമാളൂർ പള്ളി സ്ഥാപിതമായത്. വിശുദ്ധ അൽഫോൻസാമ്മയുടെ ഇടവക, വേദപുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്ത ക.നി.മൂ.സ. (കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ) മാണിക്കത്തനാരുടെ ഇടവക, ആധുനിക സിറോ മലബാർ സഭയുടെ പിതാവെന്ന് അറിയപ്പെടുന്ന ഫാ. പ്ലാസിഡ് പൊടിപാറയുടെ ഇടവക എന്നീ പദവികളെല്ലാം ഉൾക്കൊള്ളുന്ന തീർത്ഥാടന കേന്ദ്രമായതിനാല്‍ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ദേവാലയത്തെ ഉയര്‍ത്തിയിരിന്നു.

More Archives >>

Page 1 of 472