India - 2025

സഭാവിരുദ്ധറാലിയിൽ നിന്നു വൈദികർ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ്

പ്രവാചകശബ്ദം 31-07-2022 - Sunday

കൊച്ചി: എകീകൃത കുർബാനയർപ്പണത്തിലെ വത്തിക്കാൻ ഇടപെടലിൽ പ്രതിഷേധിച്ച് എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏതാനും വൈദികർ ആഹ്വാനം ചെയ്തിട്ടുള്ള സഭാവിരുദ്ധറാലിയിൽ നിന്നു വൈദികർ പിന്മാറണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. കുർബാനക്രമ പ്രശ്നവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിഹരിക്കുന്നതിന് മുതിര്‍ന്ന ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാനിൽനിന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ച സാഹചര്യത്തിൽ എല്ലാവരും സഹകരിച്ച് ഐക്യത്തിൽ മുന്നേറണം. ഒരുവിഭാഗം വൈദികരും കുറച്ച് അൽമായരും എല്ലാ മര്യാദകളും ലംഘിച്ച് സഭാവിരു ധ പ്രവർത്തനങ്ങൾ നടത്തുന്നത് കർശനമായി അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നേതൃയോഗത്തിൽ അധ്യക്ഷതവഹിച്ചു.

More Archives >>

Page 1 of 472