India - 2025
92-ാമത് പുനരൈക്യ വാർഷികാഘോഷവും സഭാസംഗമവും സെപ്റ്റംബർ 21ന്
25-08-2022 - Thursday
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 92-ാമത് പുനരൈക്യ വാർഷികാഘോഷവും, സഭാസംഗമവും സെപ്റ്റംബർ 21ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിലെ മാർ തിമോത്തിയോസ് നഗറിൽ നടക്കും. സമൂഹ ബലി, ദൈവശാസ്ത്ര സമ്മേളനം, വിവിധ സംഗമങ്ങൾ, സുവിശേഷ സംഘ പ്രാർത്ഥനാ ശുശ്രൂഷ എന്നിവയും ഉണ്ടായിരിക്കും. 21 ന് രാവിലെ എട്ടിന് പ്രഭാത നമസ്കാരം. 8.30 ന് ആരംഭിക്കുന്ന സമൂഹബലിക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യ കാർമികത്വം വഹിക്കും.
സഭയിലെ എല്ലാ പിതാക്കന്മാരും വൈദികരും സഹകാർമികരായിരിക്കും. ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയെ തുടർന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുനരൈക്യ സന്ദേശം നൽകും. തലശേരി അതിരൂപതാ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് പാംപ്ലാനി പ്രഭാഷണം നടത്തും. 12ന് സ്നേഹവിരുന്ന്. 3.45ന് സമാപനാശീർവാദം. ഗ്രീൻ പ്രോട്ടോ കോൾ പാലിച്ചു കൊണ്ടായിരിക്കും പുനരൈക്യ വാർഷികാഘോഷങ്ങൾ നടത്തുകയെന്ന് ആർച്ച്ബിഷപ്പ് ഡോ. തോമസ് മാർ കൂറിലോസ് അറിയിച്ചു.