India - 2025
മാർ ജേക്കബ് മുരിക്കന്റെ രാജി സ്വീകരിച്ചു
പ്രവാചകശബ്ദം 25-08-2022 - Thursday
കൊച്ചി: പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ 2022 ആഗസ്റ്റ് 16ന് സമർപ്പിച്ച രാജി പെർമനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതൽ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാർ ജേക്കബ് മുരിക്കൻ പ്രകടമാക്കിയിരുന്നെങ്കിലും പരി. സിംഹാസനത്തിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പിതാവിനോട് മെത്രാൻ ശുശ്രൂഷയിൽ തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, സഹായമെത്രാൻ സ്ഥാനത്തുനിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ബിഷപ്പ് മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന് രാജി സമർപ്പിക്കുകയായിരുന്നു. ബിഷപ്പ് മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജർ ആർച്ച്ബിഷപ് പരി. സിംഹാസനത്തെ അറിയിക്കുകയും ആഗസ്റ്റ് 25ന് രാജി പ്രാബല്യത്തിൽ വരുമെന്ന് പരി. സിംഹാസനം അറിയിക്കുകയും ചെയ്തു.