News - 2024

യുക്രൈനിലെ യുദ്ധം അവസാനിക്കുന്നതിന് നിരന്തര പരിശ്രമം അനിവാര്യം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 07-09-2022 - Wednesday

റോം: യുക്രൈനില്‍ നടക്കുന്ന യുദ്ധം ഒരു ദുരന്തമാണെന്നും അതിനു അറുതി വരുത്തുന്നതിന് നിരന്തര പരിശ്രമം ആവശ്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. പോർച്ചുഗലിലെ ടിവിഐ/സിഎൻഎൻ (TVI/CNN) കേബിൾ - സാറ്റലൈറ്റ് ടെലിവിഷൻ വാർത്ത ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും പോപ്പ് വീണ്ടും വെളിപ്പെടുത്തി. യുദ്ധത്തിന് മുന്‍പ് ഇരുവരും എന്നെ ഇവിടെ സന്ദർശിച്ചിരുന്നു. സംഭാഷണത്തിൽ നമ്മൾ എപ്പോഴും മുന്നോട്ട് പോകണമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. നേരത്തെ കീവിലേക്കും മോസ്കോയിലേക്കും യാത്ര ചെയ്യാൻ തയ്യാറാണെന്ന് പാപ്പ സൂചിപ്പിച്ചിരിന്നുവെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

അഭിമുഖത്തില്‍, സഭാശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ലൈംഗീക പീഢനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് വച്ചുപൊറുപ്പിക്കില്ലെന്ന് പാപ്പ അസന്നിഗ്ദമായി പ്രഖ്യാപിച്ചു. ലൈംഗീകമായി ചൂഷണം ചെയ്യുന്ന ഒരുവന് വൈദികനായി തുടരാനാകില്ലെന്നും മനുഷ്യരെ ദൈവത്തിലേക്ക് നയിക്കേണ്ടവനാണ് അല്ലാതെ അവരെ നശിപ്പിക്കേണ്ടവനല്ല വൈദികനെന്നും പാപ്പ വ്യക്തമാക്കി. ലിസ്ബണില്‍ നടക്കാനിരിക്കുന്ന ലോക യുവജന സംഗമത്തെ കുറിച്ചും പാപ്പ പരാമര്‍ശം നടത്തി. യുവജനങ്ങളുമായി ഒരു മീറ്റിംഗിന് പോകുമ്പോൾ, നിങ്ങൾ മറ്റൊരു ഭാഷ കേൾക്കാൻ തയ്യാറാകണം. ചെറുപ്പക്കാർക്ക് അവരുടേതായ ഭാഷയുണ്ട്. അത് അവരുടെ സ്വന്തം സംസ്കാരത്തിൽ നിന്നാണ് വരുന്നത്, കാരണം ഒരു യുവ സംസ്കാരം നിലനില്‍ക്കുന്നുണ്ട്. സംഗമത്തില്‍ .താന്‍ പങ്കെടുക്കുമെന്ന സൂചനയും പാപ്പ പങ്കുവെച്ചിട്ടുണ്ട്.

More Archives >>

Page 1 of 787