India - 2025
വല്ലാർപാടം മരിയൻ തീർത്ഥാടനം 11ന്
പ്രവാചകശബ്ദം 07-09-2022 - Wednesday
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം 11ന് വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. ഉച്ചകഴിഞ്ഞു 3.30 ന് ജപമാല. തുടർന്ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം ന ല്കും. അതിരൂപതയിലെ വൈദികര്‍ സഹകാർമികരായിരിക്കും. തുടർന്ന് ആർച്ച്ബിഷപ്പ് വിശ്വാസികളെ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തും.
കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നിലനില്ക്കുന്നതിനാൽ ഈ വർഷവും തീർഥാടനത്തോടനുബ ന്ധിച്ചുള്ള കാൽനട പ്രയാണം ഒഴിവാക്കി. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോ ഷ കമ്മിറ്റി ചെയർമാന്മാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ. ഷെറി ജെ. തോമസ്, ജനറൽ കൺവീനറും വല്ലാർപാടം ബസിലിക്ക റെക്ടറുമായ റവ. ഡോ. ആന്റ ണി വാലുങ്കൽ എന്നിവർ അറിയിച്ചു.തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനി യേൽ പൂവണ്ണത്തിൽ നയിക്കുന്ന വല്ലാർപാടം ബൈബിൾ കൺവൻഷ ൻ ഇന്ന് സമാപിക്കും.