India - 2025

ചങ്ങനാശേരി അതിരൂപതയ്ക്കു പുതിയ വികാരി ജനറാളുമാർ

പ്രവാചകശബ്ദം 21-10-2022 - Friday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ വികാരി ജനറാൾമാരായി റവ. ഡോ. ജയിംസ് പാലയ്ക്കലിനേയും റവ.ഡോ. വർഗീസ് താനമാവുങ്കലിനേയും ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിയമിച്ചു. വികാരി ജനറാളായിരുന്ന മാർ തോമസ് പാടിയത്ത് ഷംഷാബാദ് രൂപതയുടെ സഹായ മെത്രാനായി ചുമതലയേറ്റ സാഹചര്യത്തിലാണ് പുതിയ വികാരി ജനറാൾമാരുടെ നിയമനം. അതിരൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ദൈവശാസ്ത്ര പരിശീലന കേന്ദ്രങ്ങളുടെയും ചുമതലയാണ് റവ.ഡോ. ജെയിംസ് പാലയ്ക്കലിനു നൽകിയിരിക്കുന്നത്. റവ.ഡോ. വർഗീസ് താനമാവുങ്കലിനു സമർപ്പിതരുടെയും സെമിനാരി വിദ്യാർഥികളുടെയും ചുമതലയാണ് നൽകിയിരിക്കുന്നത്.

അതിരൂപതയുടെ പ്രോട്ടോസിഞ്ചല്ലൂസായ മാർ തോമസ് തറയിലും സിഞ്ചല്ലൂസായ മോൺ. ജോസഫ് വാണിയപ്പുരക്കലും ത ങ്ങളുടെ ചുമതലകൾ തുടർന്നും നിർവഹിക്കും. അതിരൂപതയുടെ കീഴിലുള്ള ലൂർദ് മാതാ എൻജിനിയറിംഗ് കോളജിന്റെ പ്രത്യേക ചുമതല സഹായമെത്രാൻ മാർ തോമസ് തറയിലിനാണ്. റവ.ഡോ. ജെയിംസ് പാലയ്ക്കൽ നിലവിൽ ഷംഷാബാദ് രൂപതയുടെ സിഞ്ചല്ലൂസായി ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള ഇറ്റാവാ- ജയ്പൂർ മിഷനുകളുടെ പ്രത്യേ ക ചുമതല വഹിച്ചുവരികയായിരുന്നു. വിവിധ ഇടവകകളിലെ ശുശ്രൂഷകൾക്കു പുറമേ ചങ്ങനശേരി അതിരൂപതയിലെ സിഞ്ചല്ലൂസ്, മൈനർ സെമിനാരി റെക്ടർ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടു ള്ള ഫാ. ജെയിംസ് പാലയ്ക്കൽ ഇത്തിത്താനം പൊടിപ്പാറ ഹോളി ഫാമിലി ഇടവകാംഗമാണ്.

ഫാ. വർഗീസ് താനമാവുങ്കൽ ഇപ്പോൾ അതിരൂപതയുടെ കുറിച്ചി മൈനർ സെമിനാരിയിൽ റെക്ടറായി സേവനം ചെയ്തു വരികയാണ്. തുരുത്തിയിലുള്ള കാനാ ഫാമിലി ഇൻസ്റ്റിറ്റ്യൂട്ട്, പാറേൽ അമല തിയളോജിക്കൽ കോളേജ് തുടങ്ങിയവയുൾപ്പെടെ വിവിധ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിൽ അധ്യാപകനായും പ്രവർത്തിക്കുന്ന ഇദ്ദേഹം വിവിധ ഇടവകകളിലെ സേവനത്തിനുപുറമേ അതിരൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മുഖ്യകോർഡിനേറ്ററായും ശുശ്രൂഷ ചെയ്തിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സെന്റ് മേരീസ് ഇടവകാംഗമാണ് ഫാ. താനമാവുങ്കൽ. ഇരുവരും വികാരിജനറാൾമാരായി ചുമതലയേറ്റു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 488