India - 2025

കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം ഗ്ലോബൽ മീറ്റ് ബാങ്കോക്കിൽ ആരംഭിച്ചു

പ്രവാചകശബ്ദം 23-10-2022 - Sunday

കൊച്ചി/ബാങ്കോക്ക്: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസിന്റെ രണ്ടാം ഗ്ലോബൽ മീറ്റ് ബാങ്കോക്കിൽ ആരംഭിച്ചു. വി വിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ തങ്ങളുടെ പതാകകളേന്തിയാണു സമ്മേ ളന നഗരിയിലേക്കെത്തിയത്. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പതാക ഉയർത്തി. ഏതു വെല്ലുവിളികളെയും നേരിടാൻ വിധം കത്തോലിക്ക കോൺഗ്രസ് രൂപപ്പെടുന്നത് സമുദായത്തിന്റെ വളർച്ചയ്ക്ക് ഊർജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധവിഷയങ്ങളെ ആസ്പദമാക്കിയുള്ള വിഷയാവതരണങ്ങൾക്കും ചർച്ചകൾകൾക്കും ബെന്നി മാത്യു, ടി.കെ. ജോസ്, ഡീൻ കുര്യാക്കോസ് എംപി, ജോസഫ് സ്കറിയ, ടോമി സെബാസ്റ്റ്യൻ, ബിജു മാത്യു, ട്രീസ ലിസ് സെബാസ്റ്റ്യൻ, ടെസി ബിജു, ജയ്സ ൺ ആലപ്പാട്ട്, ആന്റണി മനോജ്, സിജോ ഇലന്തൂർ, ബിനു ഡൊമിനിക്, ജോബിൻ ജേ ക്കബ്, ജോമി മാത്യു, ഡോ. പി.സി. സിറിയക്, ജോസ് കെ. മാണി എംപി, മോൻസ് ജോ സഫ് എംഎൽഎ, ജോർജ് കുര്യൻ, ടി.എം. സിറിയക്, ടി.ജെ. മാർട്ടിൻ, ഡോ. ജോസു കുട്ടി ജെ. ഒഴുകയിൽ, ഡോ. കെ.പി. സാജു, തോമസ് പീടികയിൽ, ഫാ. സെബിൻ തുമുള്ളിൽ, പത്രോസ് വടക്കുംചേരി, രഞ്ജിത്ത് ജോസഫ്, സ്റ്റീഫൻ ജോർജ്, ജോയ്സ് മേരി ആന്റണി, രാജു ജോസഫ്, തമ്പി എരുമേലിക്കര, ഫാ. ലിജു, ജോസ് വട്ടുകുളം തുട ങ്ങിയവർ നേതൃത്വം നൽകി.

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ട റി രാജീവ് കൊച്ചു പറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ജനറൽ കൺവീനർ ജോസഫ് മാത്യു, കൺവീനർ രഞ്ജിത് ജോസഫ്, ഭാരവാഹികളായ ലീവൻ വർഗീസ്, ആന്റണി മനോജ്, സുനിൽ, സഞ്ജു ജോസഫ്, ബെന്നി ആന്റണി, വിനീത് ആൻഡ്ര സ്, ലിജു ചാണ്ടി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകുന്നു.

50 രാജ്യങ്ങളിലെ കത്തോലിക്ക കോൺഗ്രസിന്റെ നേതാക്കൾ സമുദായത്തിലെ സഭ, സാമൂഹ്യ, രാഷ്ട്രീയ പ്രതിനിധികൾക്കൊപ്പം ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 488