India - 2025
ചെറുപുഷ്പ മിഷൻ ലീഗ് കലാ-സാഹിത്യ മത്സരം: മാനന്തവാടി രൂപതയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്
26-10-2022 - Wednesday
പുത്തനങ്ങാടി (മലപ്പുറം): ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടത്തിയ കലാ-സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപതയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. 42 ഇനങ്ങളിലായി ആയിരത്തോളം മത്സരാർത്ഥികൾ പങ്കെ ടുത്ത കലോത്സവത്തിൽ പാലാ രൂപത രണ്ടാം സ്ഥാനവും താമരശേരി രൂപത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാഹിത്യ മത്സരത്തിൽ മാനന്തവാടി രൂപത ഒന്നാം സ്ഥാനവും താമരശേരി, ഇടുക്കി രൂപതകൾ രണ്ടാം സ്ഥാനവും പാലാ രൂപത മൂന്നാം സ്ഥാനവും നേടി.
കലാമത്സരത്തിൽ കോതമംഗലം രൂപത ഒന്നാം സ്ഥാനവും പാലാ രൂപത രണ്ടാം സ്ഥാനവും തലശേരി അതിരൂപത മൂന്നാം സ്ഥാനവും നേടി. സമാപനസമ്മേളനം താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവുങ്കര ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡ യറക്ടർ ഫാ. ഷിജു ഐക്കരകാനായിൽ ആമുഖപ്രഭാഷണം നടത്തി.