India - 2025

മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

പ്രവാചകശബ്ദം 02-11-2022 - Wednesday

കണ്ണൂർ: മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഇന്നലെ അഭിഷിക്തനായ മാർ അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55) വാഹനാപകടത്തിൽ മരിച്ചു. ആലക്കോട് നെല്ലിക്കുന്നിൽ, നിയന്ത്രണം വിട്ട വാഹനം കിണറ്റിലേക്ക് മറിയുകയായിരുന്നു. സ്വവസതിയിൽ നിന്ന് വാഹനം എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതസംസ്കാരം പിന്നീട്.

മകൻ ജിസിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലത്തെ മെത്രാഭിഷേക ചടങ്ങിൽ സഹോദരനും കുടുംബവും പങ്കെടുത്തിരിന്നു. സംഭവത്തിൽ തലശ്ശേരി അതിരൂപത ദുഃഖം രേഖപ്പെടുത്തി. നാളെ (03-11-2022) നടത്തുവാനിരുന്ന അതിരൂപതാ പ്രെസ്ബിറ്റേറിയവും അനുബന്ധ പരിപാടികളും മാറ്റിവെച്ചതായി ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പ്രസ്താവനയിൽ അറിയിച്ചു.


Related Articles »