Arts
220 ഇടവകകളില്‍ നിന്നു നാലായിരത്തോളം അമ്മമാരുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട്; ചരിത്രം കുറിച്ച് തൃശൂര്‍ അതിരൂപത
22-11-2022 - Tuesday
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വർഷം ജൂബിലി വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി മാർതോമാ ശ്ലീഹായുടെ ഭാരതപ്രവേശനതിരുനാൾ ദിനമായ ഇന്നലെ, മാർതോമാശ്ലീഹാ സ്ഥാപിച്ച ഭാരതത്തിലെ ആദ്യപള്ളിയായ പാലയൂരിൽ മാതൃവേദിയുടെ നേതൃത്വത്തിൽ മെഗാ റമ്പാൻപാട്ട് അരങ്ങേറി. നേരത്തെ 2500 പേര്‍ പങ്കെടുക്കുമെന്നാണ് വിലയിരുത്തല്‍ വന്നതെങ്കിലും അതിരൂപതയിലെ 220 പള്ളികളിൽനിന്നുള്ള നാലായിരത്തോളം അമ്മമാര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടി ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡിൽ ഇടം നേടി. തോമാശ്ലീഹായുടെ ജീവചരിത്രവും രക്തസാക്ഷിത്വ കഥകളും ഭംഗിയായി വിവരിക്കുന്നതാണ് റമ്പാൻ പാട്ട്. സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യ കല കൂടിയാണ് ഇത്.
മാതൃവേദി നേരത്തേ സംഘടിപ്പിച്ച റമ്പാൻപാട്ട് മത്സരത്തിൽ വിജയികളായവരാണു നേതൃത്വം നൽകിയത്. മാളിയേക്കൽ കുടുംബാംഗമായിരുന്ന മാർതോമാ റമ്പാനാണ് പാൻപാട്ടിന്റെ കർത്താവ്. വാമൊഴിയായി തലമുറകൾ പാടിയിരുന്ന തോമാശ്ലീഹായു ടെ ചരിത്രം പറയുന്ന പാട്ട് പിന്നീട് എഴുതപ്പെട്ടുവെങ്കിലും കാലഹരണപ്പെട്ടു. ക്രിസ്തീ യകലയുടെ വീണ്ടെടുപ്പിനുള്ള ശ്രമത്തിന്റെ ഭാഗമാണു മെഗാ റമ്പാൻപാട്ട്. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തി ന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു. പാടാൻ എത്തിയവരും കാണികളുമായി ആയിരങ്ങൾ തിങ്ങിനിറഞ്ഞ തളിയക്കുളത്തിന്റെ കരയിൽ, താമരമാതാവിന്റെ മുന്നിലായി ഒരുക്കിയ വേദിയിൽ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മെഗാ റമ്പാൻപാട്ട് ഉദ്ഘാടനം ചെയ്തു.
സാരിക്കു പുറമേ ചട്ടയും മുണ്ടും മേയ്ക്കാമോതിരവും ധരിച്ചെത്തിയ അമ്മമാരെ അഭിനന്ദിച്ച ആർച്ച് ബിഷപ്പ്, ലോകം മുഴുവൻ എത്തുന്ന ചരിത്ര നിമിഷമാണ് പാലയൂരിൽ നടക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. സിബിസിഐ പ്രസിഡന്റായശേഷമുള്ള ബിഷപ്പിന്റെ ആദ്യപൊതുപരിപാടിയായിരുന്നു ഇത്. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ അധ്യക്ഷനായിരുന്നു. മാതൃവേദി അതിരൂപത ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ, അസി. ഡയറക്ടർ ഫാ. ഷാന്റോ തലക്കോട്ടൂർ, സഹവികാരി ഫാ. മിഥുൻ വടക്കേത്തല, മാതൃവേദി രൂപത പ്രസിഡന്റ് എൽസി വിൻസന്റ്, കോ-ഓർഡിനേറ്റർ ബീന ജോഷി എന്നിവർ പ്രസംഗിച്ചു. ജീന ജോസഫ്, ശോഭാ ജോൺസൻ, റെജി ജെയിംസ്, സിമി ഫ്രാൻസിസ്, ട്രസ്റ്റിമാരായ ലിജിയൻ മാത്യു, സിന്റോ തോമസ്, ജിന്റോ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. ലോകറിക്കാർഡിന്റെ സർട്ടിഫിക്കറ്റ് ബിഷപ്പും മെഡൽ രൂപത പ്രസിഡന്റും ഏറ്റുവാങ്ങി.