India - 2025

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകളെ ന്യായികരിക്കാനാകില്ല: കെസിബിസി

പ്രവാചകശബ്ദം 29-11-2022 - Tuesday

കൊച്ചി: വിഴിഞ്ഞം തുറമുഖനിർമാണം മൂലമുണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പഠി ക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങൾ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നിലപാടുകളെ ന്യായികരിക്കാനാവി ല്ലെന്നു കെസിബിസി. വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന അതിജീവന സമ രം130 ദിവസത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങൾ ദൗർഭാഗ്യകരമാണ്.

സമരത്തിനു നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കൾക്കൊപ്പം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയ്ക്കും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനും വൈദികർക്കും എതിരേ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. ന്യായമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയനേതൃത്വവും ഭരണസംവിധാന ങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകൾ നടത്തുന്നത് അനുചിതവും ദുരുദ്ദേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവർ പ്രശ്നം പരിഹരിക്കാൻ തക്കവിധം പ്രതികരിക്കണം. കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചു നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണം. സമരം കൂടുതൽ വഷളാകാതെ എത്രയുംവേഗം പരിഹരിക്കാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.


Related Articles »