Purgatory to Heaven. - July 2024

ശുദ്ധീകരണാത്മാക്കളോടുള്ള സ്നേഹം- പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന ഒരു സമ്മാനം

സ്വന്തം ലേഖകന്‍ 21-07-2022 - Thursday

“കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും” (യോഹന്നാന്‍ 3:8)

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-21

“ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളോടുള്ള സ്നേഹത്തെ പ്രതി, അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയും ദിവ്യബലിയും അര്‍പ്പിക്കുവാന്‍ നാം തയാറാകുന്നുണ്ടെങ്കില്‍ ആ ബോധ്യം പരിശുദ്ധാത്മാവിനാല്‍ നല്‍കപ്പെടുന്ന ഒരു സമ്മാനമാണ്. ആത്മാക്കളുടെ രക്ഷയ്ക്കായുള്ള ഈ ബോധ്യത്തെ പരിശുദ്ധാത്മാവ് തന്റെ സ്നേഹം കൊണ്ട് ഉജ്ജ്വലിപ്പിക്കുന്നു. സ്നേഹത്തിന്റെ ഈ സന്നിവേശിപ്പിക്കല്‍ എപ്പോഴും പ്രത്യേകതയുള്ളതാണ്. ശുദ്ധീകരണസ്ഥലത്ത് കഠിനമായ വേദനയനുഭവിക്കുന്ന ആത്മാക്കളോടു കരുണ കാണിക്കുന്നുവന്‍, ദൈവീക സ്നേഹം അനുഭവിച്ചറിയുന്നു”.

(ഫാദര്‍ ഹ്യൂബെര്‍ട്ട്, O.F.M. കപ്പൂച്ചിന്‍, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ആത്മാക്കളുടെ രക്ഷയ്ക്കായി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മില്‍ പരിശുദ്ധാത്മാവിന്റെ സ്നേഹം നിറയുമെന്ന് മനസ്സിലാക്കുക. ശുദ്ധീകരണസ്ഥലത്ത് കഠിനമായ വേദനയനുഭവിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി നിങ്ങളുടെ പ്രാര്‍ത്ഥന കൂടുതല്‍ ശക്തമാക്കുവാന്‍ പരിശ്രമിക്കുക.

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »