India - 2024

മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് വിരുന്ന് നടന്നു

പ്രവാചകശബ്ദം 21-12-2022 - Wednesday

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ, സാമുദായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാർതോമ മാത്യുസ് തൃതീയൻ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, സ്വാമി ശുഭാംഗാനന്ദ, വെള്ളാപ്പള്ളി നടേശൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജസ്റ്റീസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ വിരുന്നിൽ പങ്കെടുത്തു.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാ ജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ആന്റണി ഡൊമിനിക്ക് തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.


Related Articles »