India - 2025

വടവാതൂർ സെമിനാരി സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി

പ്രവാചകശബ്ദം 23-12-2022 - Friday

കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന്റെ തത്വശാസ്ത്ര വിഭാഗത്തെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയുള്ള റോമിലെ കാര്യാലയം സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. പൗരസ്ത്യ വിദ്യാപീഠം എന്നറിയപ്പെടുന്ന പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് 1982ൽ സ്ഥാപിതമായതു മുതൽ ദൈവശാസ്ത്ര ഫാക്കൽറ്റിയാണ് ഫിലോസഫി ബിരുദവും നൽകി വന്നിരുന്നത്. ഇതുവരെ 3000 പേർ ഇവിടെ നിന്നും തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുകവഴി തത്വശാസ്ത്രത്തിൽ ബിരുദം നൽകാനുള്ള പൂർണാധികാരമാണു പൗരസ്ത്യ വിദ്യാപീഠത്തിനു റോമിൽ നിന്നും ല ഭിച്ചിരിക്കുന്നത്. പുതിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായിരിക്കുന്നത് ഇ വിടുത്തെ തത്വശാസ്ത്ര അധ്യാപകനായ റവ.ഡോ.ജോൺസൺ നീലാനിരപ്പേലാണ്. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ അംഗങ്ങളും വിവിധ ക സ്തവ സഭകളിൽപെട്ടവരും ഇവിടെ ദൈവശാസ്ത്ര പരിശീലനം നേടുന്നുണ്ട്. റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലാണ് പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ്.

More Archives >>

Page 1 of 499