India - 2025

ക്രിസ്തുമസ് ദിനത്തിലെ എൻഎസ്എസ് ക്യാമ്പ്: കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രവാചകശബ്ദം 20-12-2022 - Tuesday

തിരുവനന്തപുരം: എൻസിസി, എൻഎസ്എസ് ക്യാംപുകൾ ക്രിസ്തുമസ് ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച കേന്ദ്ര - സംസ്ഥാന ഗവണ്മെന്റ് തീരുമാനങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുമായി ഡിസംബർ 20 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

എൻഎസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകുകയുണ്ടായി. ക്രൈസ്തവർ വിശ്വാസപരമായി പ്രാധാന്യം കൽപ്പിക്കുന്ന ദിവസങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്ക മെത്രാൻ സമിതിയും, കെസിബിസി ജാഗ്രത, വിദ്യാഭ്യാസ കമ്മീഷനുകളും, വിവിധ സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.

More Archives >>

Page 1 of 499