Youth Zone - 2024

ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ പ്രാര്‍ത്ഥനാപൂര്‍വ്വം സംസ്കരിച്ച് ഇക്വഡോര്‍ രൂപത

പ്രവാചകശബ്ദം 27-12-2022 - Tuesday

ക്വിറ്റോ: ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ ഇക്വഡോറിലെ ഡൗളെ രൂപത വളരെ ആദരപൂര്‍വ്വം ക്രിസ്തീയമായ രീതിയില്‍ സംസ്കരിച്ചു. തെരുവിൽ നിന്നാണ് ഈ കുരുന്നുകളുടെ മൃതശരീര ഭാഗങ്ങള്‍ രൂപതയ്ക്ക് ലഭിക്കുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവിക് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലാ അരോര കമ്പോസാന്റോസ് എന്ന പാർക്കിൽ ഡിസംബർ ഇരുപതാം തീയതിയാണ് ചടങ്ങുകൾ നടന്നതെന്ന് മൂവിമിയന്റോ മരിയാനോ ഫൗണ്ടേഷൻ ആർമാട ബ്ലാങ്ക 'എസിഎ പ്രൻസ' എന്ന മാധ്യമത്തോട് പറഞ്ഞു. തെരുവിൽ നിന്ന് ലഭിച്ച കുട്ടികൾക്ക് ആദരവോട് കൂടിയ ഒരു ക്രൈസ്തവ സംസ്കാരമാണ് നൽകിയതെന്ന് സംഘടന പ്രസ്താവിച്ചു.

സംസ്ഥാനത്തെ പോലീസ് സേനയും, അറ്റോർണി ജനറലിന്റെ ഓഫീസും, കോട്ടോ അതിരൂപതയും, വോയിസ് ഓഫ് ദ അൺബോൺ ക്യാമ്പയിനിലെ അംഗങ്ങളും ചടങ്ങുകള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ദിവസമായ ഡിസംബർ 28നു ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവികും, ഗുയാക്കുൽ സഹായ മെത്രാൻ ഗുസ്താവോ റോസാലസും മൃതസംസ്കാരം നടത്തിയ ശിശുക്കളുടെ ഓർമ്മയ്ക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1ന് ഇക്വഡോറിലെ ഗ്വായാക്വില്‍ അതിരൂപതയില്‍ ഭ്രൂണഹത്യ അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി പ്രത്യേക ബലിയര്‍പ്പണം നടന്നിരിന്നു.


Related Articles »