Arts - 2024

ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരിലുള്ള വെബ്സൈറ്റിലേക്ക് സന്ദര്‍ശക പ്രവാഹം

പ്രവാചകശബ്ദം 01-01-2023 - Sunday

വത്തിക്കാന്‍ സിറ്റി: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ അവസാന ജന്മദിന ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച https://www.benedictusxvi.com/ എന്ന വെബ്സൈറ്റിലേക്ക് സന്ദര്‍ശക പ്രവാഹം. ഇന്നലെ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതോടെയാണ് ബെനഡിക്ട് പാപ്പയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന വെബ്സൈറ്റിലേക്ക് ആയിരങ്ങള്‍ കടന്നുചെല്ലുന്നത്. ബെനഡിക്ട് പാപ്പയെ കുറിച്ചുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ പ്രധാനപ്പെട്ട കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും, ജീവചരിത്ര കുറിപ്പുകളും ജര്‍മ്മനിയിലും, വിദേശത്തുമുള്ള വിദഗ്ദരുടെ സഹായത്തോടെ ജോസഫ് റാറ്റ്സിംഗര്‍ അഥവാ ബെനഡിക്ട് പതിനാറാമന്‍ എന്ന മുന്‍പാപ്പയുടെ ജീവിതം, ചിന്ത, പ്രവര്‍ത്തനങ്ങള്‍, ചിത്രങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണ ശേഖരണത്തിനുള്ള സമഗ്രമായ അന്താരാഷ്ട്ര ഡിജിറ്റല്‍ വിജ്ഞാന പോര്‍ട്ടലായാണ് https://www.benedictusxvi.com/ കണക്കാക്കുന്നത്.

മതനിരപേക്ഷതയാകുന്ന കൊടുങ്കാറ്റടിക്കുന്ന കടലിലെ വിളക്കുമാടമാകുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് ആരംഭിച്ചതെന്നു സൈറ്റിന്റെ നിര്‍മ്മാതാക്കളായ ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. ഓഗസ്റ്റ് 28-നാണ് സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ഉദ്ഘാടനം ചെയ്തത്. ബെനഡിക്ട് പതിനാറാമന്റെ അറിവോടും സമ്മതത്തോടും കൂടി ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ ഫോര്‍ കാത്തലിക് ജേര്‍ണലിസ’വും ' ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടായി ആരംഭിച്ച വെബ്സൈറ്റ്, പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതോടെ പ്രധാന ശ്രദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 51