India - 2025

ബിഷപ്പ് വർഗീസ് ചക്കാലക്കല്‍ കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്

പ്രവാചകശബ്ദം 15-01-2023 - Sunday

കോട്ടയം. കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും കേരളാ റീജണൽ ലാറ്റിൽ കാത്തലിക്ക് കൗൺസിലിനും ഇനി പുതിയ നേതൃത്വം. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച് 40-ാം ജനറൽ അസംബ്ലിയിൽ കെ.ആർ.എൽ.സി.ബി.സി. - കെ.ആർ.എൽ.സി.സി. പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കച്ചേരിയെയും, സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസിനെയും തെരെഞ്ഞെടുത്തിട്ടുണ്ട്.

നിലവിലെ കെആർ.എൽ.സി.ബി.സി. - കെആർ.എൽ.സി.സി. പ്രസിഡൻറ് കൊച്ചി രൂപതാ മെത്രാൻ ജോസഫ് കരിയലും, വൈസ് പ്രസിഡൻറ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസെൻറ് സാമുവലും, സെക്രട്ടറി ജനറൽ പുനലൂര്‍ മെത്രാന്‍ സിൽവസ്റ്റർ പൊനാത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം.

More Archives >>

Page 1 of 504