India - 2024

സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 12-01-2023 - Thursday

കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ മിഷൻ ക്വിസ്സ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സാന്റിന സിജോ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗാസാ ബെന്നി രണ്ടാം സ്ഥാനവും ഉജ്ജയിൻ രൂപതയിലെ ജോയൽ ജോജോ മൂന്നാം സ്ഥാനവും നേടി.

മുതിർന്നവരുടെ വിഭാഗത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ സോഫി ജോസഫ് ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി അതിരൂപതയിലെ റോഷിന ജോസഫ് രണ്ടാം സ്ഥാനവും ചിക്കാഗോ രൂപതയിലെ പിന്റോ അക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. വിജയികൾക്കായുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും അതതു രൂപതകളിലെ മെത്രാന്മാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയിൽ നിന്ന് ഏറ്റുവാങ്ങി.

മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാർ വിശാസികളെ സഭാപരമായ പഠനങ്ങൾക്കായി ഒരേ വേദിയിൽ കൊണ്ടുവരാൻ മിഷൻ ക്വസ്റ്റിനു സാധിച്ചത് അഭിനന്ദനാർഹമാണെന്ന് മേജർ ആർച്ച്ബിഷപ്പ് പരാമർശിച്ചു. നവംബർ 20-ാം തിയതി ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരം അഞ്ച് ഭാഷകളിൽ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വി. മത്തായിയുടെ സുവിശേഷം, ഇന്ത്യയും വി. തോമാശ്ലീഹായും, വി. ലാസറസ്സ് ദൈവസഹായം: ഇന്ത്യയുടെ ആദ്യത്തെ അൽമായ വിശുദ്ധൻ, സീറോമലബാർ സഭയെ കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷൻ ക്വിസ്സ് തയ്യാറാക്കിയത്.

www.syromalabarmission.com എന്ന വെബ്‌സൈറ്റിൽ രൂപതാതലത്തിലും ആഗോളതലത്തിലുമുള്ള വിജയികളുടെ വിശദശാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എം.എസ്.ടി. , വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, രൂപതാ മതബോധന കമ്മിഷൻ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.

Tag: Syro malabar Mission Quiz Winners, Mission Quest Winners, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 503