India - 2025
അസ്സീറിയൻ പാത്രിയാർക്കീസ് കർദ്ദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു
പ്രവാചകശബ്ദം 13-01-2023 - Friday
കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയും കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലും മറ്റു സിനഡ് പിതാക്കന്മാരും കൂരിയാ അംഗങ്ങളും ചേർന്ന് പാത്രിയാർക്കീസിന് സ്വീകരണം നൽകി.
മാർ ആവായോടൊപ്പം പുതുതായി അഭിഷിക്തനായ അസ്സീറിയൻ ഈസ്റ്റ് സഭയുടെ ഇന്ത്യൻ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസും സഭയുടെ മറ്റു മെത്രാപ്പോലീത്താമാരും സഭാ ട്രസ്റ്റിമാരും സന്നിഹിതരായിരുന്നു. മാർ ആവായുടെ സന്ദർശനത്തിൽ മേജർ ആർച്ച്ബിഷപ്പ് നന്ദി അറിയിക്കുകയും സഭയുടെ സ്നേഹോപഹാരമായി മാർതോമാശ്ലീഹായുടെ ഐക്കൺ സമ്മാനിക്കുകയും ചെയ്തു.
Tag: The Assyrian Patriarch Visited Cardinal Alencherry, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക