India - 2025

സിസ്റ്റർ സാങ്റ്റാ സിഎംസിയുടെ സംസ്കാരം ഇന്ന്

പ്രവാചകശബ്ദം 18-01-2023 - Wednesday

ചങ്ങനാശ്ശേരി: ഇന്നലെ അന്തരിച്ച സിഎംസി സന്യാസിനീ സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ സാങ്റ്റാ കോലത്ത് സിഎംസിയുടെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.00ന് ചെത്തിപ്പുഴ കാർമ്മൽ വില്ലയിലുള്ള ചാപ്പലിൽ നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയിൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരിക്കും ശുശ്രൂഷകള്‍. പരേത ചങ്ങനാശേരി, കോലത്ത് (കൈനകരി) പരേതരായ ദേവസ്യാച്ചൻ-അച്ചാമ്മ ദമ്പതികളുടെ മകളാണ്.

ചാവറയച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന റോമിലെ ചടങ്ങിൽ സിഎംസി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ എന്ന നിലയിൽ പ്രതിനിധീകരിച്ച വ്യക്തിയാണ് സിസ്റ്റർ സാങ്റ്റാ. എവുപ്രാസ്യാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സിസ്റ്റർ സാങ്റ്റയാണ് തിരുശേഷിപ്പ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കൈമാറിയത്. സാമൂഹിക സേവനരംഗത്ത് കർമ്മനിരതയോടെ നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സാങ്റ്റായ്ക്ക് ഏലിയാസ് ക്ലബും ചാവറ വിചാരവേദിയും സംയുക്തമായി സമഗ്ര സംഭാവനയ്ക്ക് നൽകുന്ന സർഗ പീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ആൻസി, സിസിലി, മേഴ്സി, സിറിയക് (ക്യൂൻസ് ജൂവലറി ചങ്ങനാശേരി) ലൂയിസ് (ചോയ്സ് ജൂവലേഴ്സ് ചങ്ങനാശേരി) പരേതരായ ജോയിച്ചൻ, ടോമിച്ചൻ, ജെയിംസ്കട്ടി, റവ. ഡോ. ജോർജ് കോലത്ത്, മെറീനാമ്മ എന്നിവർ സഹോദരങ്ങളാണ്.

More Archives >>

Page 1 of 504