India - 2025

യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കി

പ്രവാചകശബ്ദം 15-01-2023 - Sunday

കൊച്ചി: സീറോ മലബാര്‍ സഭയില്‍ യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കി. സഭയുടെ തനതു പാരമ്പര്യങ്ങളോടും മൂലകൃതികളോടും വിശ്വസ്തത പുലർത്തുന്ന രീതിയിലാണ് പുതിയ ക്രമം രൂപപ്പെടുത്തിയിരിക്കുന്നതെന്നു ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. വൈദികരും സന്യസ്തരും സാധിക്കുന്ന അല്മായരും യാമപ്രാർത്ഥനകൾ അനുദിന ആധ്യാത്മികതയുടെ ഭാഗമാക്കണമെന്നും 2023 ഫെബ്രുവരി 19 നോമ്പുകാലം ഒന്നാം ഞായർ മുതലാണ് നവീകരിച്ച ക്രമം ഔദ്യോഗികമായി നിലവിൽ വരുന്നതെന്നും സര്‍ക്കുലറില്‍ സഭാനേതൃത്വം വ്യക്തമാക്കി.

More Archives >>

Page 1 of 504