India - 2025
എറണാകുളം- വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ അടുത്ത മാസവും
പ്രവാചകശബ്ദം 20-01-2023 - Friday
തിരുവനന്തപുരം: എറണാകുളം- വേളാങ്കണ്ണി എറണാകുളം സ്പെഷ്യൽ ട്രെയിൻ അടുത്ത മാസവും സർവീസ് നടത്തും. ഫെബ്രുവരി 04, 11, 18, 25 തീയതികളിൽ എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് തിരികെ പുറപ്പെടും. ഈ ട്രെയിനിലേക്കുള്ള ബുക്കിന് ഇന്ന് ആരംഭിക്കും. എറണാകുളം ജംഗ്ഷൻ വേളാങ്കണ്ണി സ്പെഷ്യൽ ഫെയർ ട്രെയിൻ (06035) മേല്‍പറഞ്ഞ തീയതികളിൽ ഉച്ചക്ക് 1.10ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ച 5.40ന് വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണി എറണാകുളം സ്പെഷ്യൽ ഫെയർ ട്രെയിന്‍ (06036) ഫെബ്രുവരി അഞ്ച്, 12,19,26 തീയതികളിൽ വൈകിട്ട് 6.40നു വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11.40ന് എറണാകുളം ജംഗ്ഷനിലെത്തും. ഇന്ന് രാവിലെ മുതൽ മുൻകൂർ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.