India - 2024

ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുടെ പിന്നിലെ ദൈവഹിതം തിരിച്ചറിയണം: മാർ പോളി കണ്ണൂക്കാടൻ

പ്രവാചകശബ്ദം 23-02-2023 - Thursday

ചാലക്കുടി: ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുടെ പിന്നിലെ ദൈവഹിതം തിരിച്ചറിയണമെന്നും പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവഹിതം എന്താണെന്നു വിവേചിച്ച് അറിയണമെന്നും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. പഞ്ചദിന പോട്ട ദേശീയ ബൈബിൾ കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവഹിതത്തിനെതിരേ എടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തിനു ദോഷമുണ്ടാക്കും. ദൈവേഷ്ടം നിറവേറ്റപ്പെടുമ്പോഴാണു കുറവുകൾ നിറവുകളായി മാറുന്നതെന്നും ബിഷപ്പ് പറഞ്ഞു. അധികാരത്തിന്റെയും തന്നിഷ്ടത്തിന്റെയും ആസക്തികളെ ഇല്ലാതാക്കി ദൈവരാജ്യത്തിന്റെ വക്താക്കളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

വിൻസൻഷ്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. പോൾ പുതുവ വചനപ്രതിഷ്ഠ നടത്തി. പോട്ട ആശ്രമം സുപ്പീരിയർ ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. ഡെർബിൻ ജോസഫ്, ഫാ. ആന്റണി പയ്യപ്പിള്ളി എന്നിവർ വചനപ്രഘോഷണം നടത്തി. ദിവസേന രാവിലെ 8.30 ന് ആരംഭിക്കുന്ന കൺവൻഷൻ വൈകീട്ട് അഞ്ചിനു സമാപിക്കും.


Related Articles »