India - 2024
മാർ തോമസ് തറയിലിന് നല്ലിടയൻ അവാർഡ്
പ്രവാചകശബ്ദം 26-02-2023 - Sunday
ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ തോമസ് തറയിലിന് എട്ടാമത് നല്ലിടയൻ അവാർഡ്. മണിയങ്ങാട്ട് ഫാമിലി ചാരിറ്റിബൾ ട്രസ്റ്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാടിൽ നിന്നു മാർ തോമസ് തറയിൽ ഏറ്റുവാങ്ങി. സരസവും ലളിതവുമായ പ്രഭാഷണത്തിലൂടെ സഭയ്ക്കും സമൂഹത്തിനും പാവപ്പെട്ടവർക്കുമായി നടത്തുന്ന ബിഷപ്പ് തറയിലിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹനാക്കിയത്. 2010 ൽ ആദ്യമായി ഈ അവാർഡിന് അർഹനായത് മാർ ജോസഫ് പവ്വത്തിലാണ്.