Purgatory to Heaven. - July 2024

ഒരിക്കലും വിശ്രമിക്കാത്ത നമ്മുടെ രക്ഷകൻ

സ്വന്തം ലേഖകന്‍ 27-07-2023 - Thursday

“നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമ12:2).

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം: ജൂലൈ-27

യേശു ഇപ്രകാരം നമ്മോട് പറയുന്നുണ്ടാവും "എന്റെ പിതാവ്, ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുള്ളത് പോലെ, എന്റെ പിതാവ്‌ യാതൊരു മടിയുംകൂടാതെ ഞാന്‍ ഇവനില്‍ സംപ്രീതനായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ച് പറയും വരെ ഞാന്‍ ഒരിക്കലും വിശ്രമിക്കുകയോ, നിന്നെ വിശ്രമിക്കുവാന്‍ അനുവദിക്കുകയോ ചെയ്യുകയില്ല. ഇത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും".

(C.S. ലെവിസ്, അത്മായ ദൈവശാസ്തജ്ഞന്‍, കവി, ഗ്രന്ഥരചയിതാവ്).

വിചിന്തനം:

ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളോട് 'ഞാന്‍ ഇവനില്‍ സംപ്രീതനായിരിക്കുന്നു'വെന്ന് പിതാവ് പറയും വരെ ഒരിക്കലും വിശ്രമിക്കാത്ത ക്രിസ്തുവാണ് നമ്മുടെ രക്ഷകൻ. അതിനാൽ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി നാം ചെയ്യുന്ന ഏറ്റവും ചെറിയ പ്രവർത്തിപോലും പാഴായി പോകില്ല എന്ന ഉറച്ച ബോധ്യത്തോടു കൂടി പ്രാർത്ഥിക്കുക

പ്രാര്‍ത്ഥന:

നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: "ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു". ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസവും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സഹായിക്കുന്ന ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »