News - 2025
കുട്ടികളുടെ കാൻസർ വാർഡ് സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 16-06-2023 - Friday
റോം/ വത്തിക്കാന്‍ സിറ്റി: ഉദരശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചുവരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രിയിലെ കുട്ടികളുടെ കാൻസർ വാർഡ് സന്ദർശിച്ചു. റോമിലെ അഗസ്റ്റിനോ ജെമെല്ലി യൂണിവേഴ്‌സിറ്റി പോളിക്ലിനിക് ഹോസ്പിറ്റലിലെ കാൻസർ വാർഡില്‍ ഇന്നലെയാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഇന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യപ്പെടുവാനിരിക്കെയാണ് അദ്ദേഹം പീഡിയാട്രിക് ഓങ്കോളജി വാർഡില്‍ സന്ദര്‍ശനം നടത്തിയതെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ എണ്‍പത്തിയാറു വയസ്സുള്ള പാപ്പ കുഞ്ഞുങ്ങളുമായി ഇടപെടുന്നതിന്റെ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു. ജൂൺ 7 ന് ഫ്രാൻസിസ് പാപ്പയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചതിനുശേഷം ഇതാദ്യമായാണ് വത്തിക്കാന്‍ പാപ്പയുടെ ചിത്രങ്ങള്‍ പുറത്തുവിടുന്നത്.
പീഡിയാട്രിക് ഓങ്കോളജി വാർഡിന്റെ ഇടനാഴിയിൽ വീൽചെയറിലെത്തിയ പാപ്പ കുട്ടികളോടും അവരുടെ മാതാപിതാക്കളോടും മെഡിക്കൽ സ്റ്റാഫിനോടും ഇടപഴകുന്നതുമാണ് ചിത്രങ്ങളിലുള്ളത്. ആശുപത്രിയിലെ ജീവനക്കാരുമായും അഡ്മിനിസ്ട്രേറ്റർമാരുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തിയതായും വത്തിക്കാൻ അറിയിച്ചു. ഹെർണിയയെ തുടര്‍ന്നുള്ള സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഫ്രാന്‍സിസ് പാപ്പയെ ഇക്കഴിഞ്ഞ ജൂണ്‍ 7നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയെ തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം ഇന്നു വെള്ളിയാഴ്ച ആശുപത്രി വിടുമെന്ന് മാര്‍പാപ്പയുടെ മെഡിക്കൽ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
Tag: Pope meets young cancer patients on eve of expected hospital discharge,Pope francis Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക