News - 2025
ഫ്രാന്‍സില്‍ സമാധാനത്തിനായുള്ള പ്രാർത്ഥനയുമായി കത്തോലിക്ക സഭ
പ്രവാചകശബ്ദം 04-07-2023 - Tuesday
പാരീസ്: പതിനേഴുകാരനെ പൊലീസ് വെടിവച്ചു കൊന്നതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പശ്ചാത്തലത്തില്‍ കത്തോലിക്ക സഭാനേതൃത്വം സമാധാനത്തിനായുള്ള പ്രാർത്ഥന നടത്തി. പാരീസിന്റെ പ്രാന്തപ്രദേശമായ നാന്ററെയിലെ ട്രാഫിക് സ്റ്റോപ്പിൽ വടക്കേ ആഫ്രിക്കൻ വംശജനെ പോലീസ് വെടിവച്ചതിനെ തുടർന്നുണ്ടായ കലാപം, ദിവസങ്ങളോളം കൊള്ളയടിക്കുന്നതിനും പൊതു കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണത്തിനും നശീകരണത്തിനും കാരണമായിരിന്നു. പല നഗരങ്ങളിലും ആൾക്കൂട്ട ആക്രമണം വരെ അരങ്ങേറി. ഇതിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന നടത്തിയത്.
രാജ്യത്തു സമാധാനം സംജാതമാകാന്‍ ഫ്രഞ്ച് ബിഷപ്പുമാർ ഇടവകകളും കത്തോലിക്കാ കൂട്ടായ്മകളും ചൊല്ലേണ്ട പ്രാർത്ഥനയും പുറത്തിറക്കിയിരിന്നു. അക്രമം ഒരിക്കലും ശരിയായ വഴിയല്ല. സ്‌കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹാളുകൾ, പൊതു ഗതാഗതം എന്നിവയ്‌ക്കെതിരായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും ഫ്രാൻസിലെ മതനേതാക്കൾ ചൂണ്ടിക്കാണിച്ചു.
നീതിയും സമാധാനവും പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്തത്തോടെ ഒരുമിച്ച് പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കളോട് സംയുക്ത മതനേതൃത്വം ആഹ്വാനം ചെയ്തു. ഫ്രഞ്ച് ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ റീംസിലെ ആർച്ച് ബിഷപ്പ് എറിക് ഡി മൗലിൻസ്-ബ്യൂഫോർട്ടും പ്രസ്താവനയില്‍ ഒപ്പിട്ടുണ്ട്. അതേസമയം അക്രമ സംഭവങ്ങള്‍ അരങ്ങേറിയ 220 മുനിസിപ്പല്‍ പ്രദേശങ്ങളിലെ മേയര്‍മാരുടെ യോഗം പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വിളിച്ചുചേര്‍ത്തു. അഞ്ച് ദിവസത്തെ അക്രമസംഭവങ്ങള്‍ക്കു ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നതായാണ് സൂചന.
Tag: Unrest in France: Religious leaders call for dialogue and calm, Immanuel Macron catholic, Catholic News, Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക