News - 2024

ഈസ്റ്റര്‍ സ്ഫോടനം: മുന്‍ പ്രസിഡന്‍റ് സിരിസേന ആദ്യ ഗഡു ഇരകളുടെ കുടുംബത്തിന് കൈമാറി

പ്രവാചകശബ്ദം 13-07-2023 - Thursday

കൊളംബോ: ലോകത്തെ ഞെട്ടിച്ച ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടനത്തിനു ഇരയായവർക്കുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു - 15 ദശലക്ഷം രൂപ മുൻ പ്രസിഡന്റ് മൈത്രിപാല സിരിസേന നൽകി. സംഭവ സമയത്ത് പ്രസിഡന്റും പ്രതിരോധ മന്ത്രിയും ചുമതല നിറവേറ്റുന്നതിൽ അശ്രദ്ധ കാണിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു കൊളംബോ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചിരിന്നു. തീവ്രവാദ ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട നടപടി സ്വീകരിക്കാത്തതാണ് ശിക്ഷ വിധിക്കപ്പെടാന്‍ കാരണമായത്. 2023 ന്റെ തുടക്കത്തിൽ, ഈസ്റ്റർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ ഉന്നതഭരണ തലത്തില്‍ ഉണ്ടായിരിന്നവരോട് സുപ്രീം കോടതി ഉത്തരവിട്ടിരിന്നു.

മുൻ പ്രസിഡന്റ് സിരിസേനയെ കൂടാതെ മുൻ പോലീസ് ഇൻസ്പെക്ടർ ജനറൽ പൂജിത് ജയസുന്ദര, മുൻ പ്രതിരോധ മന്ത്രി ഹേമസിരി ഫെർണാണ്ടോ, സുരക്ഷാ സേവനങ്ങളുടെ മുൻ ഡയറക്ടർമാരായ നിലാന്ത ജയവർധന, ശിശിര മെൻഡിസ് എന്നിവരും ശിക്ഷിക്കപ്പെട്ടു. ക്രിമിനൽ കോഡിലെ സെക്ഷൻ 298 പ്രകാരം 100 മില്യൺ രൂപ (ഏകദേശം 2,50,000 യൂറോ) നഷ്ടപരിഹാരത്തിനാണ് മുന്‍ പ്രസിഡന്‍റ് ശിക്ഷിക്കപ്പെട്ടത്. പോലീസ് മേധാവിയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ മേധാവിയും 75 ദശലക്ഷം രൂപ (EUR 188,000), മുൻ പ്രതിരോധ മന്ത്രി 50 ദശലക്ഷം രൂപ, ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെ മുൻ മേധാവി 10 ദശലക്ഷം രൂപ എന്നിവയാണ് മറ്റ് പ്രതികള്‍ നല്‍കേണ്ട നഷ്ട്ടപരിഹാര തുക.

2019 ഏപ്രില്‍ 21ന് ശ്രീലങ്കയിലെ മൂന്നു ഹോട്ടലുകളിലും ഈസ്റ്റര്‍ ഞായര്‍ ശുശ്രൂഷകള്‍ നടക്കുകയായിരുന്ന മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഇസ്ളാമിക തീവ്രവാദികള്‍ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അന്നു നടന്ന സ്‌ഫോടനങ്ങളില്‍ 267 പേരാണു കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 11 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിൽ 25നു വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവെച്ച് സ്ഫോടനത്തിനിടെ ജീവന്‍ വെടിഞ്ഞവരുടെ പ്രിയപ്പെട്ടവരെയും ഇറ്റലിയിൽ താമസിക്കുന്ന ശ്രീലങ്കക്കാരുമായും ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തി സാന്ത്വനം പകര്‍ന്നിരിന്നു.

Tag: Easter bombings: Sirisena pays first compensation to victims, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »