News - 2025
സൗദി അറേബ്യയിൽ ഗോള്‍ നേട്ടത്തിന് പിന്നാലെ പരസ്യമായി കുരിശ് വരച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രവാചകശബ്ദം 10-08-2023 - Thursday
റിയാദ്: തീവ്ര മുസ്ലീം രാജ്യമായ സൗദി അറേബ്യയിൽ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ ഗോളടിച്ചതിനുശേഷം കുരിശു വരച്ച് വിശ്വാസം പ്രകടിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി അറേബ്യൻ ക്ലബ് ആയ അൽ നാസറിന് വേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറാഖി ക്ലബ്ബായ അൽ ഷോർട്ടയുമായുളള മത്സരത്തിലാണ് ഗോളടിച്ചതിനുശേഷം പരസ്യമായി കുരിശു വരച്ച് തന്റെ ക്രിസ്തീയ വിശ്വാസം പ്രകടിപ്പിച്ചത്. എഴുപത്തിരണ്ടാം മിനിറ്റിലാണ് റൊണാൾഡോയുടെ ടീമിന് വിജയ ഗോൾ ലഭിച്ചത്. ആദ്യത്തെ അറബ് ക്ലബ്ബ് ചാമ്പ്യൻഷിപ്പ് നേടാനുള്ള ശ്രമത്തിലാണ് റൊണാൾഡോയുടെ അൽ നാസർ ടീം.
Ronaldo with his amazing technique pic.twitter.com/mr9iBFvJXq
— AlNassr FC (@AlNassrFC_EN) August 9, 2023
ഇരുപതിനായിരത്തോളം വരുന്ന ആളുകൾ അതിൽ ഭൂരിപക്ഷവും മുസ്ലീം മത വിശ്വാസികൾ തിങ്ങിനിറഞ്ഞ അഫയിലെ സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തില്‍ താരം പ്രകടിപ്പിച്ച ക്രിസ്തീയ സാക്ഷ്യത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ജനുവരി മുതൽ റൊണാൾഡോ കളിക്കുന്നത് അൽ നാസർ ടീമിനു വേണ്ടിയാണ്. ഏകദേശം മൂന്നു കോടി 60 ലക്ഷം ആളുകൾ ജീവിക്കുന്ന സൗദി അറേബ്യയിൽ വെറും ഒരു ശതമാനം മാത്രമാണ് ക്രൈസ്തവ വിശ്വാസികളുള്ളത്. ജനസംഖ്യയിലെ 85 ശതമാനവും സുന്നി മുസ്ലീം വിശ്വാസികളാണ്.
സമീപകാലത്തായി സൗദി അറേബ്യയിൽ തീവ്ര ഇസ്ലാമിക ചിന്താഗതിയില്‍ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്തവ ആരാധനാലയങ്ങള്‍ രാജ്യത്തില്ല. പരസ്യമായ വിശ്വാസ ആചാരനുഷ്ഠാനം നടത്താന്‍ ഇപ്പോഴും ഭരണകൂട അനുമതിയില്ല. അമുസ്ലിങ്ങൾക്കും, ക്രൈസ്തവർക്കും ഉചിതമായ പരിഗണന നൽകണമെന്ന് 2018-ല്‍ സൗദി അറേബ്യ സന്ദർശിച്ച അന്നത്തെ പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലീജിയസ് ഡയലോഗിന്റെ അധ്യക്ഷൻ കർദ്ദിനാൾ ജിയാൻ ലൂയിസ് ആവശ്യപ്പെട്ടിരുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു വത്തിക്കാനിലെ ഒരു പ്രധാനപ്പെട്ട കൂരിയാ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഒരാൾ അന്നു സൗദി അറേബ്യ സന്ദർശിച്ചത്.
Tag: Cristiano Ronaldo makes the sign of the cross after scoring a goal in a Muslim country, Catholic Malayalam News, Joseph Azubuike, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക