India - 2025

മണർകാട് റാസയിൽ പങ്കുചേര്‍ന്ന് പതിനായിരങ്ങള്‍

ദീപിക 07-09-2023 - Thursday

കോട്ടയം: കനത്ത മഴയിലും മണർകാട്ടമ്മയുടെ തിരുനടയിലേക്ക് വിശ്വാസ സാഗരം ഒഴുകിയെത്തിയതോടെ മണർകാട് റാസ ഭക്തിനിർഭരമായി. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന റാസയിൽ അനുഗ്രഹം തേടിയെത്തിയത് പതിനായിരങ്ങൾ. മൂന്നര കിലോമീറ്ററിലധികം നീളത്തിൽ മുത്തുക്കുടകളുടെ വർണമേലാപ്പിനു കീഴിൽ പതിനായിരങ്ങൾ റാസയിൽ പങ്കെടുത്തു.

ആഘോഷവും ഭക്തിയും സമന്വയിച്ച റാസയിൽ വർണപ്പകിട്ടിനൊപ്പം വാദ്യ ഘോഷങ്ങളും പൊലിമ പകർന്നു. ഇന്നലെ മധ്യാഹ്ന പ്രാർഥനയ്ക്കുശേഷം പ്രാർഥനാനിർഭരമായ അന്തരീക്ഷത്തിൽ ദൈവമാതാവിന് സ്തുതിപ്പുകൾ അ ർപ്പിക്കുന്ന പ്രാർഥനകളും കീർത്തനങ്ങളുമായി നാനാജാതി മതസ്ഥർ ഏഷ്യയിലെതന്നെ ഏറ്റവും വലിയ വിശ്വാസപ്രദക്ഷിണത്തിൽ പങ്കുചേർന്നു. വർ ണാഭമായ അലങ്കാരങ്ങളും പൊൻ-വെള്ളി കുരിശുകളും നിറപ്പകിട്ടാർന്ന കൊടിതോരണങ്ങളും അണിയിച്ചൊരുക്കിയ റാസ ഹൃദ്യമായ അനുഭവമായി മാറി.

മധ്യാഹ്ന പ്രാർത്ഥനാവേളയിൽ വലിയപള്ളിയുടെ തിരുമുറ്റത്തുനിന്ന് വിശ്വാസികൾ മുത്തുക കുടകളുമായി റാസയ്ക്കായി അണിനിരന്നു. പരിശുദ്ധ കന്യ കാമറിയം ഉണ്ണിയേശുവിനെ വഹിച്ച് നിൽക്കുന്ന ഛായാചിത്രത്തിനു പിന്നിൽ കൊടികളും വെട്ടുക്കുടകളും അതിനു പിന്നിൽ മുത്തുക്കുടകളും അണിനിര ന്നു. രണ്ടോടെ മരക്കുരിശുകളും പൊൻ വെള്ളിക്കുരിശുകളും റാസയിൽ നിര ന്നു. തുടർന്നു വലിയ പള്ളിയിൽ നടന്ന പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം അം ശവസ്ത്രങ്ങൾ ധരിച്ച വൈദികർ റാസയിൽ പങ്കുചേർന്ന് ആശീർവദിച്ചു.

ആൻഡ്രൂസ് കോർ എപ്പിസ്കോപ്പ് ചിരവത്തറ, ഫാ. തോമസ് മറ്റത്തിൽ, ഫാ. ഗീവർഗീസ് നടുമുറിയിൽ എന്നിവർ റാസയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. കൽക്കുരിശ്, കണിയാംകുന്ന് കുരിശിൻതൊട്ടി എന്നിവിടങ്ങളിലെ ധൂപ പ്രാർത്ഥനയ്ക്കുശേഷം മണർകാട് കവലയിൽ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാർത്ഥനയ്ക്കുശേഷം അഞ്ചോടെയാണ് റാസ തിരി കെ വലിയപള്ളിയിൽ പ്രവേശിച്ചത്. വീഥികൾക്കിരുവശവും വിശ്വാസിസമൂ ഹം പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രവും കത്തിച്ച മെഴുകുതിരികളും പിടിച്ചായിരുന്നു റാസയെ വരവേറ്റത്. വയോജനസംഘാംഗങ്ങളും വനിതാസ മാജാംഗങ്ങളും കത്തിച്ച മെഴുകുതിരിയുമായി പൊൻ വെള്ളി കുരിശുകൾക്കി രുവശവുമായി അണിനിരന്നു. തുടർന്ന് വൈകുന്നേരം 5.30ന് സന്ധ്യാപ്രാർത്ഥനയും നടന്നു.


Related Articles »